നീറുന്ന മനസുമായി അങ്ങ് ഞങ്ങൾക്ക് വേണ്ടി ആ മരുഭൂമിയിൽ കൊടും ചൂടും കൊടും തണുപ്പും കൊണ്ട് സഹിച്ചുതും ത്യചിച്ചതും ഇന്നെനിക്ക് മനസിലാകും കാരണം ഇന്ന് ഞാൻ ഒരു പ്രവാസി ആണ്. ഞങ്ങളെ പട്ടിണിയിൽ നിന്ന് അകറ്റി ഞങ്ങള്ക്ക് സുഖസൗകര്യങ്ങൾ ഒരുക്കി വിദ്യാഭ്യാസം നൽകി വാശികൾക്ക് വഴങ്ങി ഞങ്ങളടെ ആവിശ്യങ്ങൾ ഞങ്ങൾക്ക് എത്തിച്ചു തന്നതിന് പകരമായി ഇന്ന് വരെ ഞങ്ങളിൽ നിന്നും പ്രതീക്ഷിച്ചത് സ്നേഹവും പരിചരണവും ആവാം..!! അതും കൂടെ നൽകാൻ എനിക്ക് കഴിഞ്ഞോ എന്ന് ഞാൻ എന്റെ മനസാക്ഷിയോട് ചോദിക്കുമ്പോൾ..!! ചെറു പ്രായത്തിൽ ഞങ്ങൾക്ക് വേണ്ടി ത്യചിച്ചത് ഇന്ന് ഞങ്ങൾ ത്യചിക്കാൻ മടി കാണിക്കുമ്പോൾ.!! കയർക്കാതെ ദേശ്യപെടാതെ അതിനും എന്നെ ഞങ്ങളുടെ തീരുമാനങ്ങൾക്ക് ഒപ്പം നിൽകുമ്പോൾ എന്റെ മനസ്സിൽ ഉണ്ടാകുന്ന ഒരു മനസാക്ഷി കുത്ത് എന്താണ് എന്ന് എനിക്ക് തന്നെ അറിയുന്നില്ല.?! ഇന്ന് ഞാൻ അത് അനുഭവിക്കുന്നു ഒരു വീടുവിട്ടവൻ എന്ന നിലയ്ക്ക് ഒരു പ്രവാസി എന്ന നിലയ്ക്ക് ആ അവസ്ഥ എന്താണെന്ന് ഞാൻ ഇന്നറിയുന്നു ഒരിക്കലും കര കയറാൻ കഴിയാത്ത ഒന്നാണ് ഈ പ്രാവാസ ജീവിതം.! നിങ്ങൾ സഹിച്ചതിന്റെയും അനുഭവിച്ചതിന്റെയും ഒരു ശതമാനം പോലും അറിയിക്കാതെ വളർത്തിയത് എന്തിനാ..!! കഷ്ടപാടുകൾ അറിഞ്ഞിരുന്നാൽ കഷ്ടപെടുന്നവന്റെ വേദനയും ഞാൻ അറിഞ്ഞിരിക്കില്ലേ ..?!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ