2014 ജനുവരി 15, ബുധനാഴ്‌ച

മോനെ നാരങ്ങയ്ക്ക് പുളിയുണ്ടോ ??

 ഞങ്ങള്‍ കുറച്ചു പേര്‍ സൊറ പറയാന്‍ ഇരിക്കുന്ന ഒരു സ്ഥലമുണ്ട്. സൊറയുടെ കൂടെ ബൈക്കില്‍ പോകുന്ന നവദമ്പതി മാരെയും കാമുകി കാമുകന്‌മ്മരെയും കാണാന്‍ പറ്റിയിയ ഒരു ഒന്നാന്തരം സ്ഥലം, ഞങ്ങള്‍ കുറച്ചു പേര്‍ പഠനവും തൊഴിലും കഴിഞ്ഞാ ഇരിക്കാറ്. എന്നാ ജംഷാദ് ഒരു പണിയും ഇല്ലാതെ ചുമ്മാ ഇപ്പോഴും വന്നിരിക്കുന്ന സ്ഥലവും അതാണ്‌., അങ്ങനെ അവന്‍റെ വാപ്പ അവനൊരു ജോലി സംഘടിപ്പിച്ചു ഒരു സ്റ്റേഷ്നെറി കടയില്‍.
                        പിന്നെ എല്ലാവരും അങ്ങോട്ട്‌ മാറ്റി സൊറപറയല്‍ '' കൊള്ളാം നല്ല കണ്‍ഫേട്ട് ഉണ്ട് കാരണം എന്ന് വരുന്ന സിനിമ മംഗളം, ഫയര്‍, നാന എന്നിങ്ങനെയുള്ള എല്ലാ വിധ പുസ്തകവും ഓസിനു കിട്ടുകയല്ലേ'' അങ്ങനെ ഒരു നാള്‍ ഞാന്‍ മാത്രം അവന്റെ കൂടെ ഇരിക്കുമ്പോള്‍ ആണ് സംഭവം ഒരു അമ്മച്ചി വന്നു ചോദിച്ചു '' മോനെ ... ക്ലൊസെറ്റ് ഉണ്ടോ..??'' ആശാന് സംഗതി പിടികിട്ടിയില്ല അവന്‍ അകത്തേക്ക് പോയി എന്തൊക്കെയോ തിരഞ്ഞു എന്നിട്ട് വന്നു പറഞ്ഞു ''ഇല്ല അമ്മച്ചി തീര്‍ന്നു പോയി '' അമ്മച്ചി ചോദിച്ചു '' വേറെ എവിടെയാ ഉള്ളത് അത്യാവിശ്യമാണ് '' അവന്‍ പറഞ്ഞു ''അടുത്ത കടയില്‍ ചോതിച്ചു നോക്കു ചിലപ്പോ അവരുടെ അടുത്തു കാണും '' ഹ ഹ ഹ അവര്‍ക്ക് ഇവന്റെ മനസ്സില്‍ ഉള്ളതും മനസിലായില്ല ഇവന് അവര്‍ ചോതിച്ചതും മനസിലായില്ല. ഞാന്‍ എണീറ്റ്‌ ചെന്ന് അമ്മച്ചിയോട് പറഞ്ഞു '' ആ കാണുന്നത് ആണ് അമ്പലം അവിടെ പുറത്തു തന്നെ ടോയിലെറ്റ് ഉണ്ടെന്നു'' ജംഷാദിനു അപ്പോളാണ് അവര്‍ ചോദിച്ച സാധനം മനസിലായത്.
                         കുറച്ചു നാള്‍ കഴിഞ്ഞു എല്ലാവരും ഒന്നിച്ചിരിക്കുമ്പോള്‍ അടുത്ത ഇതിനോട് സമാനമായ മറ്റൊരു സംഭവം. ഒരു ചേട്ടായി '' ഒരു നാരങ്ങസോഡ '' അവന്‍ നാരങ്ങസോഡ ഉണ്ടാക്കാന്‍ തുടങ്ങി ഉടനെ ഒരു ചോദ്യവുമായി ചേട്ടായി '' മോനെ നാരങ്ങക്ക് പുളി ഇല്ലേ..??'' അവനാരാ മോന്‍ അവനാ നാരങ്ങ തിരിഞ്ഞു നിന്ന് ഒന്ന് നക്കി നോക്കി എന്നിട്ട് പറഞ്ഞു '' നല്ല പുലിയുണ്ട്'' ഭാഗ്യത്തിന് ആ സാധു അത് കണ്ടില്ല. അയാള്‍ ക്ഷീണത്തില്‍ അതും കുടിച്ചു പണം കൊടുത്തു പോയി. ഞങ്ങളില്‍ ഒരാള്‍ ചോദിച്ചു '' നീ എന്തിനാ അത് നക്കി നോക്കിയതെന്ന്??'' പുളിയുണ്ടോ നോക്കാന്‍ പറഞ്ഞാ പിന്നെ എന്ത് ചെയ്യും??''

2014 ജനുവരി 12, ഞായറാഴ്‌ച

പ്രതീക്ഷകള്‍


പുലരുന്നുവോരോ ദിനവുമെനിയ്ക്കായി 
വിടരുന്നു പ്രതീക്ഷകള്‍ നാളേയ്ക്കു വേണ്ടി..
ജ്വലിക്കുന്ന സൂര്യനെ കണ്ണില്‍ ഉണര്‍ത്തി 
ഉണരുന്നു ഞാന്‍ പുതു ദിനത്തിലേക്ക്.
മനം മന്ത്രിക്കുമെന്നും ജീവിതത്തില്‍ 
നാളെ നാളെ നിന്റെനാള്‍ നാളെയെന്ന് 
തേടുന്നു ഞാനെന്നും നാളുകള്‍ പക്ഷെ 
എത്തിപ്പിടിക്കാന്‍ കഴിയാതെ ഞാനും ...
തേടി പിടിക്കുന്ന നാള്‍ അകലുകയാണോ..
തേടി പിടിക്കാനിനിയും നാളുകളുണ്ടോ..
പായുന്നു കാലം നില്‍ക്കാതെ വീണ്ടും 
കൊഴിയുന്നു വര്‍ഷങ്ങള്‍ വിരല്‍ ഞൊടിപ്പില്‍
ലക്ഷ്യത്തിലെത്താനാവാതെ ഞാനും 
മടങ്ങുന്നുവെന്‍ കുടുംബത്തിലേക്ക് 
അവര്‍ക്കൊരു ബാധ്യത പണ്ടത്തെയെന്ന പോലെ 

ലക്‌ഷ്യം എനിക്കെന്നും ദൂരെ തന്നെ ...

പ്രവാസം അറിയാത്ത പ്രവാസി

നീറുന്ന മനസുമായി അങ്ങ് ഞങ്ങൾക്ക് വേണ്ടി ആ മരുഭൂമിയിൽ കൊടും ചൂടും കൊടും തണുപ്പും കൊണ്ട്  സഹിച്ചുതും ത്യചിച്ചതും ഇന്നെനിക്ക് മനസിലാകും കാരണം ഇന്ന് ഞാൻ ഒരു പ്രവാസി ആണ്.  ഞങ്ങളെ പട്ടിണിയിൽ നിന്ന് അകറ്റി ഞങ്ങള്ക്ക് സുഖസൗകര്യങ്ങൾ ഒരുക്കി വിദ്യാഭ്യാസം നൽകി വാശികൾക്ക് വഴങ്ങി ഞങ്ങളടെ ആവിശ്യങ്ങൾ  ഞങ്ങൾക്ക് എത്തിച്ചു തന്നതിന്  പകരമായി ഇന്ന് വരെ ഞങ്ങളിൽ നിന്നും പ്രതീക്ഷിച്ചത് സ്നേഹവും പരിചരണവും ആവാം..!! അതും കൂടെ നൽകാൻ എനിക്ക് കഴിഞ്ഞോ എന്ന് ഞാൻ എന്റെ മനസാക്ഷിയോട് ചോദിക്കുമ്പോൾ..!! ചെറു പ്രായത്തിൽ ഞങ്ങൾക്ക് വേണ്ടി ത്യചിച്ചത് ഇന്ന് ഞങ്ങൾ ത്യചിക്കാൻ മടി കാണിക്കുമ്പോൾ.!! കയർക്കാതെ ദേശ്യപെടാതെ അതിനും എന്നെ ഞങ്ങളുടെ തീരുമാനങ്ങൾക്ക് ഒപ്പം നിൽകുമ്പോൾ എന്റെ മനസ്സിൽ ഉണ്ടാകുന്ന ഒരു മനസാക്ഷി കുത്ത് എന്താണ് എന്ന് എനിക്ക് തന്നെ അറിയുന്നില്ല.?! ഇന്ന് ഞാൻ അത് അനുഭവിക്കുന്നു ഒരു വീടുവിട്ടവൻ എന്ന നിലയ്ക്ക് ഒരു പ്രവാസി എന്ന നിലയ്ക്ക് ആ അവസ്ഥ എന്താണെന്ന് ഞാൻ ഇന്നറിയുന്നു ഒരിക്കലും കര കയറാൻ കഴിയാത്ത ഒന്നാണ് ഈ പ്രാവാസ ജീവിതം.! നിങ്ങൾ സഹിച്ചതിന്റെയും അനുഭവിച്ചതിന്റെയും ഒരു ശതമാനം പോലും അറിയിക്കാതെ വളർത്തിയത്‌ എന്തിനാ..!! കഷ്ടപാടുകൾ അറിഞ്ഞിരുന്നാൽ കഷ്ടപെടുന്നവന്റെ വേദനയും ഞാൻ  അറിഞ്ഞിരിക്കില്ലേ ..?!!!